V Shankar Rao
Makeup artist
തമിഴു്, മലയാള ചലച്ചിത്രവേദിയിലെ എല്ലാ പ്രമുഖനടന്മാർക്കുവേണ്ടിയും അനുയോജ്യമായ ആകാരഭേദം വരുത്തിയ ശ്രീ. ശങ്കർ റാവു മഹാരാഷ്ട്രാ സ്വദേശിയാണു്. ശ്രീ. വാസുദേവിന്റേയും ശ്രീമതി സാവിത്രിയുടേയും പുത്രനായി 1904 മാർച്ചു് 10-നു് നാസിക്കിലാണു് ജനിച്ചതു്. എസ്. എസ്. എൽ. സി. വിദ്യാഭ്യാസമുണ്ടു്. മനസ്സാക്ഷിയാണു് ശ്രീ. റാവുവിന്റെ ആദ്യമലയാളചിത്രം. തുടർന്നു് ‘കണ്ണും കരളും’, ‘അന്ന’, ‘മണവാട്ടി’, ‘ഓടയിൽ നിന്നു്’, ‘ദാഹം’, ‘റൌഡി’, ‘ഒള്ളതു മതി’, ‘പെങ്ങൾ’, ‘കടൽപ്പാലം’ എന്നീ ചിത്രങ്ങളുടെ മേക്കപ്പ് വിഭാഗത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടു്. ശ്രീമതി. സരോജിനിയാണു് ഭാര്യ. ഇവർക്കു് മക്കളില്ല.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :